India - 2025
ദൈവദാനമായ ജീവന്‍ എപ്പോള്‍ നശിപ്പിച്ചാലും അത് കൊലപാതകം: മാര്‍ ജോസഫ് പെരുന്തോട്ടം
പ്രവാചകശബ്ദം 09-11-2021 - Tuesday
ചങ്ങനാശേരി: ദൈവദാനമായ ജീവന്‍ എപ്പോള്‍ നശിപ്പിച്ചാലും അത് കൊലപാതകമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കൃപ പ്രോലൈഫേഴ്‌സ് സില്‍വര്‍ ജൂബിലി വര്‍ഷത്തിനു തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ്. ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്ന പ്രവണത അതിക്രൂരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളമൊട്ടാകെ നാനാജാതി മതസ്ഥരുടെ ഇടയില്‍ ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കും വേണ്ടി 24 വര്‍ഷമായി ശുശ്രുഷ ചെയ്തുവരുന്ന കൃപ പ്രോലൈഫേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ അജാത ശിശുക്കളുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലൂയീസ് വെള്ളാനിക്കല്‍ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറന്പില്‍, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ. തോമസ് പ്ലാപ്പറമ്പില്‍, ഏബ്രഹാം പുത്തന്‍കളം, പ്രമോദ് ജോസഫ്, ജോണ്‍ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക