India

സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പുമായി കെയ്റോസ് മീഡിയ

തോമസ് ജേക്കബ് 28-11-2021 - Sunday

ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ എല്ലാ ശനിയാഴ്ചകളിലും യൂട്യൂബില്‍ ഒരുക്കുന്ന സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. ശനിയാഴ്ചകളില്‍ വൈകിട്ട് 7 മണിക്ക് കെയ്റോസ് മീഡിയയുടെ യൂട്യൂബ് ചാനലിൽ പ്രെയ്സ് അഡൊണായ് ടീം അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രെയ്സ് ആൻഡ് വർഷിപ്പ് ആണ് യുവ സമൂഹത്തിന് പുത്തന്‍ ഉണര്‍വ് പകരുന്നത്. പാട്ടുകൾ കേൾക്കാനും കാണാനും പാടാനും പഠിപ്പിക്കാനും സഹായകരമാകുന്ന മനോഹരമായ പരിപാടിയാണിത്.

കൗമാരക്കാരെയും യുവജനങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ഈ ഗാനശുശ്രൂഷ ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിൻറെ സന്ദേശം പങ്കുവയ്ക്കുന്ന മാധ്യമരംഗമായ കെയ്റോസ് മീഡിയയാണ് ഈ പുതുസംരംഭം ഒരുക്കിയിരിക്കുന്നത്. വിവിധ ലിങ്കുകൾ വഴി ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ, ഈ പുത്തൻ ഗാനോപഹാരം എല്ലാവർക്കും ആസ്വദിക്കാവുന്നതാണ്.

More Archives >>

Page 1 of 429