India - 2025
വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയുടെ സഹായം
പ്രവാചകശബ്ദം 26-11-2021 - Friday
പാലാ: പ്രകൃതിക്ഷോഭത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയില്‍ നിന്നു സഹായഹസ്തം. ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇത്തവണത്തെ മഹാമാരിയില്‍ നിരവധിയായ കഷ്ട്ടതകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക