News - 2024

ശ്രദ്ധിയ്ക്കുക, ആലപ്പുഴയിലെ മൈക്കിൾ പ്രസന്റേഷന്റെ ഡീക്കൻ പദവി വ്യാജം

പ്രവാചകശബ്ദം 03-12-2021 - Friday

ആലപ്പുഴ: ഡീക്കനാണെന്ന് അവകാശപ്പെട്ടു ഏറെനാളായി തെറ്റിദ്ധരിപ്പിച്ച് ശുശ്രൂഷ ചെയ്ത മൈക്കിൾ പ്രസന്റേഷൻ എന്ന വ്യക്തിയെ വിലക്കിക്കൊണ്ട് ആലപ്പുഴ രൂപത. രൂപതയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമായ മൈക്കിൾ പ്രസന്റേഷൻ ഇരുപത്തിഅഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശപ്പെട്ട് വിവിധ രൂപതാ ദേവാലയങ്ങളിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹ കാർമീകനായും, മറ്റു തിരു കർമ്മങ്ങളും അനുഷ്ട്ടിച്ചു വരികയായിരിന്നു. 2020 ജനുവരി ആദ്യം മൈക്കിൾ പ്രസന്റേഷന്റെ സഭാ പദവിയെക്കുറിച്ച് വ്യക്തത തേടി നിരവധി ആളുകളിൽ നിന്ന് രൂപത കൂരിയയ്ക്ക് ചോദ്യം ലഭിച്ചുതുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിവിധ ആരാധനാ ചടങ്ങുകൾ അദ്ദേഹം കാര്‍മികത്വം വഹിക്കുന്ന ചിത്രങ്ങളും ഇതിനിടെ കൂരിയയ്ക്കു ലഭിച്ചു.

ഇതേ തുടര്‍ന്നു അദ്ദേഹത്തിന്റെ ഡയക്കണേറ്റ് സ്ഥാനാരോഹണത്തിന്റെ തെളിവുകൾ, അംഗമായിരിക്കുന്ന സമൂഹം രൂപീകരിച്ചതിന്റെ വിശദാംശങ്ങൾ എന്നിവ നല്‍കാന്‍ രൂപത നിര്‍ദ്ദേശിക്കുകയായിരിന്നു. എന്നാല്‍ ഇത് സാക്ഷ്യപ്പെടുത്തുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. ഇദ്ദേഹം ഉന്നയിച്ച അവകാശവാദവും സമൂഹത്തിന്റെ ആസ്ഥാനത്തെ കുറിച്ച് അവതരിപ്പിച്ച വിലാസവും നിലവിലില്ലായെന്ന് രൂപത കണ്ടെത്തുകയായിരിന്നു. കുറച്ച് ദിവസങ്ങൾക്കു മുന്‍പ് ഡീക്കൻ പദവിയിൽ 25 വർഷം പിന്നിട്ട തനിക്ക് പരിശുദ്ധ പിതാവ് നൽകിയ ആശംസാപത്രമെന്ന പേരില്‍ ഇദ്ദേഹം നവ മാധ്യമങ്ങളിൽ പ്രചരണം നടത്തിയിരിന്നു. ഇദ്ദേഹത്തിന്റെ അവകാശ വാദങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 718