India - 2025

ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു

11-12-2021 - Saturday

തിരുവനന്തപുരം: മനുഷ്യാവകാശ ദിനമായ ഇന്നലെ ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് , ദളിത് കത്തോലിക്കാ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ദേശീയ അധ്യക്ഷന്‍ വി.ജെ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 70 വര്‍ഷമായി നിഷേധിക്കപ്പെട്ട പട്ടികജാതി അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തില്‍ ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി ഫാ.ജോണ്‍ അരീക്കല്‍ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദളിത് ക്രൈസ്തവരുടെ അവകാശങ്ങളില്‍ കൈയിട്ടുവാരുന്ന ഉദ്യോഗസ്ഥരുണ്ട്. ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് സ്ഥിരം പരിപാടിയായി മാറിയെന്നും അദ്ദഹം പറഞ്ഞു.

സിഡിസി സംസ്ഥാന ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ സമര സമിതി കണ്‍വീണര്‍ ജോയി പോള്‍ സ്വാഗതവും ഡിസിഎംഎസ് വൈസ് പ്രസിഡന്റ് തോമസ് രാജന്‍ കൃതജ്ഞതയും പറഞ്ഞു. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് വടക്കേക്കൂറ്റ്, തിരുവനന്തപുരം ലത്തീന്‍ രൂപതാ ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോണ്‍ ഡാല്‍, സിഡിസി നേതാക്കളായ ഇബനേസര്‍ ഐസക്, അഡ്വ.ആര്‍.കെ. പ്രസാദ്, ബി. സെല്‍വരാജന്‍, റവ. എഡ്മണ്ട് റോയ്, റവ. സ്റ്റാന്‍ലി, റവ. അനില്‍ രാജ്, ജയദാസ് സ്റ്റീഫന്‍സണ്‍, എസ്. ധര്‍മരാജ്, വിക്ടര്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 432