India - 2025

വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം 'ലഹയിം' മേയില്‍

പ്രവാചകശബ്ദം 13-12-2021 - Monday

കൊച്ചി: കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് മേയില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം ലഹയിം മീറ്റ്' നടത്തുമെന്ന് കെസിബിസി പ്രോലൈഫ് സമിതി. ഇത്തരം കൂട്ടായ്മകള്‍ എല്ലാ രൂപതകളിലും നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കു രൂപം കൊടുക്കുവാനും ഇടവകകളും കുടുംബ കൂട്ടായ്മകളും മുന്നോട്ടുവരണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഥമ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ പുതിയ വര്‍ഷത്തെ കര്‍മ പരിപാടികള്‍ വിശദീകരിച്ചു. പ്രസിഡന്റ് ജോണ്‍സന്‍ ചൂരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വലിയ കുടുംബങ്ങളുടെ കരുതലും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേരള സഭയില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസിനും സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു

More Archives >>

Page 1 of 432