India

കര്‍ത്താവിനെ മഹത്വപ്പെടുത്തി പുതുവര്‍ഷം ആരംഭിക്കുവാന്‍ 'പ്രെയിസ് പാര്‍ട്ടി' ഇത്തവണയും

പ്രവാചകശബ്ദം 30-12-2021 - Thursday

കൊച്ചി: ഓരോ പുതുവർഷവും യഥാർത്ഥത്തിൽ ദൈവം നമുക്ക് ദാനമായി നൽകുന്നതാണെന്ന തിരിച്ചറിവോടെ ദാതാവായ ദൈവത്തോട് ചേർന്ന് നിന്ന്, ദൈവവുമായുള്ള ബന്ധത്തെ ദൃഢമാക്കിക്കൊണ്ട്, പ്രത്യാശാനിർഭരമായ തീരുമാനങ്ങളോടെ പുതുവർഷം തുടങ്ങാന്‍ പ്രെയിസ് പാര്‍ട്ടി നവവത്സര ദിന സംഗീത രാവ് വീണ്ടും. എറണാകുളം Divine Mercy Fellowship മിനിസ്ട്രിയുടെ കുടക്കീഴിൽ Magnificat Band ന്റെ ബാനറിൽ അണിനിരക്കുന്ന ഏതാനും യുവകലാകാരൻമാരാണ് ഈ സംരംഭത്തിന്റെ പിന്നിൽ. ഏറെ പുതുമ നിറഞ്ഞ വിഭവങ്ങളോടെ 2022 ന്റെ ആഗമനത്തെയും വരവേൽക്കാൻ ഒരുങ്ങുകയാണ് ഇവർ.

ദൈവത്തോട് ചേർന്നുകൊണ്ട് ഏറ്റവും അനുഗ്രഹപ്രദമായ രീതിയിൽ ഒരു വർഷത്തെ; അതിന്റെ ആഘോഷപ്പൊലിമയുടെ ആരവത്തോടെ തന്നെ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഒരു വേദിയായി, പ്രെയിസ് പാര്‍ട്ടി മാറിയിട്ടുണ്ട്. ദൈവസ്‌തുതികളോടും നന്ദിയോടും കൂടെ പുതു വർഷം ആരംഭിക്കാൻ സാധിച്ചതിനാൽ കഴിഞ്ഞു പോയ വർഷങ്ങളിലെ കുറവുകളെ ദൈവം തന്നെ പരിഹരിച്ചുകൊണ്ട് പുതിയ വർഷം അനുഗ്രഹമായിത്തീർന്നതിന്റെ അനുഭവങ്ങൾ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.

അനേക ദുരിതങ്ങൾ നിഴൽ വീഴ്ത്തിയ ജീവിതങ്ങളിലേക്ക് പ്രത്യാശയുടെ പുലർവെട്ടം വീശുന്ന ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് Divine Mercy Fellowship ഉം Magnificat Singers ഉം ദൈവാനുഭവത്തിന്റെ Praise Party 2022 ലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണെന്ന്‍ സംഘാടകര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്കാ ടെലിവിഷൻ ചാനലുകളിലും Divine Mercy Fellowship YouTube Channel ലും മറ്റ് കത്തോലിക്കാ യൂട്യൂബ് ചാനലുകളിലും December 31 ന് രാത്രിയിൽ പ്രെയിസ് പാര്‍ട്ടി പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്.

More Archives >>

Page 1 of 436