India - 2025
വടക്കേ ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിനെതിരെ നടപടി വേണം: ആലപ്പുഴ രൂപത
പ്രവാചകശബ്ദം 31-12-2021 - Friday
ആലപ്പുഴ: വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്ക പ്പെടുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ രൂപത ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ഇതിനു പിന്നിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഹരി യാന, ബീഹാർ എന്നിവിടങ്ങളിൽ അതിക്രൂരമായ പീഡനങ്ങൾ നടന്നതായിട്ടാണ് റി പ്പോർട്ടുള്ളത്. ഇതു രാജ്യത്തിനുതന്നെ അപമാനകരമാണ്. മദർ തെരേസാ സ്ഥാപനങ്ങൾക്ക് എഫ്സിആർഎ പുതുക്കി നൽകാതിരിക്കുന്നതു മു ലം അനേകം രോഗികളും അഗതികളും പ്രസന്ധിയിലാകും. ഈ സ്ഥാപനങ്ങൾ രാജ്യ ത്തിനു ചെയ്യുന്ന സേവനങ്ങൾ പരിഗണിക്കപ്പെടാതെ പോകരുത്. കേന്ദ്ര സർക്കാർ ഇടപെട്ട് എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് രൂപതാ പിആർ ഫാ.സേവ്യർ കുടിയാംശേരി ആവശ്യപ്പെട്ടു.