India - 2025

കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കു പരിക്ക്

പ്രവാചകശബ്ദം 12-01-2022 - Wednesday

അങ്കമാലി: കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഉച്ചയോടെയായിരുന്നു അപകടം. ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസി (71), സിസ്റ്റര്‍ തെരേസന്‍ (67), സിസ്റ്റര്‍ ഗ്‌ളാഡിസ് (72), സിസ്റ്റര്‍ പ്രവീണ (45), സിസ്റ്റര്‍ പുഷ്പ (58), സിസ്റ്റര്‍ ലീന (68), െ്രെഡവര്‍ ആലുവ അശോകപുരം വെള്ളമ്പിള്ളി ജിക്‌സണ്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കറുകുറ്റി എടക്കുന്നില്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കന്യാസ്ത്രീകള്‍. മുന്നില്‍ പോവുകയായിരുന്ന ഇന്നോവയില്‍ തട്ടിയ ഇവരുടെ കാറിനെ പിന്നില്‍നിന്ന് അമിതവേഗത്തില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മീഡിയനില്‍ കയറി കറങ്ങിയ കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. അപകടസമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


Related Articles »