India - 2025

കോട്ടയം ബൈബിൾ കൺവെൻഷൻ 23 മുതൽ 27 വരെ

പ്രവാചകശബ്ദം 05-02-2022 - Saturday

കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തിൽ 23 മുതൽ 27 വരെ കോട്ടയം ബൈബിൾ കൺവൻഷൻ നടത്തും. നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പു തീർഥാടന കേന്ദ്രത്തിൽ വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെയാണു കൺവൻഷൻ, ബ്രദർ സന്തോഷ് കരുമാത്ര നേതൃത്വം നൽകും. പ്രഭാഷണങ്ങൾ, ജപമാല, പ്രെയ്സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, വിശുദ്ധ കുർബാന, ആരാധനയുമുണ്ടായിരിക്കും. മോൺ.ഡോ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ വിദ്യാർഥികൾക്കുള്ള പരീക്ഷ ഒരുക്ക ധ്യാനം ഓൺലൈനായും വിശുദ്ധ കുർ ബാനയും ക്രമീകരിച്ചിട്ടുണ്ട്. 24 മുതൽ 28 വരെ തലേദിവസത്തെ കൺവൻഷന്റെ ഓൺലൈൻ സംപ്രേക്ഷണം രാവിലെ 11 മുതൽ 1.30 വരെ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

കൺവൻഷന്റെ ഓഫീസ് ഉദ്ഘാടനം പുത്തനങ്ങാടി മലങ്കര കത്തോലിക്കാ പാസ്റ്ററൽ സെന്ററായ സ്നേഹഭവനിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവഹിച്ചു. മോൺ. ഡോ. ജോസ് നവസ്, റവ. ഡോ. ഫിലിപ്പ് നെൽപറ സിൽ, ഫാ. വർഗീസ് പള്ളിയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ മണപ്പാട്ടുപറമ്പിൽ, ഫാ. സേവ്യർ മാമ്മൂട്ടിൽ, സിസ്റ്റർ ലില്ലി ജോസ് എംഎൽസി, സിസ്റ്റർ ചൈതന്യ, സിസ്റ്റർ കുസുമം, കെ.സി. ജോയി, ആന്റണി ഫ്രാൻസിസ് സിറിയക് ഫിലിപ് തുടങ്ങിയവർ പങ്കെടുത്തു.

More Archives >>

Page 1 of 443