India - 2025
ദേവാലയങ്ങളിലെ ബലിയർപ്പണം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം: കെആർഎൽസിസി
പ്രവാചകശബ്ദം 04-02-2022 - Friday
കൊച്ചി: ദേവാലയങ്ങളിലെ കർമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ യുക്തിസഹവും പ്രായോഗികവും ആകണമെന്നു കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ചകളിലെ നിയന്ത്രണങ്ങൾ മൂലം ദേവാലയങ്ങളിലെ ബലിയർപ്പണവും പ്രാർത്ഥനകളും തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ദേവാലയങ്ങളുടെ വിസ്ത തിക്ക് ആനുപാതികമായി കർമങ്ങളിൽ പങ്കെടുക്കാനുള്ള വിശ്വാസികളുടെ എണ്ണം നിശ്ചയിക്കണമെന്ന് കെആർഎൽസിസി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെ
യോഗത്തിൽ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റുമാരായ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാൻ , ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ പി.ജെ തോമസ്, പുഷ് ക്രിസ്റ്റി, ഷിബു ജോസഫ്, ട്രഷറർ എബി കുന്നേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.