Arts

മെക്സിക്കോയെ കീഴടക്കി 'യേശുവിന്റെ തിരുഹൃദയം': ‘കൊറസോൺ ആർഡിഎന്റെ’ പ്രദര്‍ശനം ആരംഭിച്ചു

പ്രവാചകശബ്ദം 11-02-2022 - Friday

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ പ്രേക്ഷകര്‍ക്ക് പുതിയ ആത്മീയ ദൃശ്യാനുഭവം സമ്മാനിച്ച് യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ കുറിച്ച് പറയുന്ന ‘കൊറസോൺ ആർഡിഎന്റെ’ (ഫിയറി ഹാര്‍ട്ട്) എന്ന പ്രദര്‍ശനം ആരംഭിച്ചു. ഇന്നലെ ഫെബ്രുവരി 10-ന് മെക്സിക്കോയിലുടനീളമുള്ള നഗരങ്ങളിലെ പ്രമുഖ തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സിനിമക്കായി തങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നു അന്താരാഷ്ട്ര കത്തോലിക്ക ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായ ഗാബി ജാക്കൊബ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ സഹോദര സ്ഥാപനമായ ‘എ.സി.ഐ പ്രെന്‍സ’യുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങള്‍ വളരെയേറെ ആവേശഭരിതരാണെന്നും, കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം മുഴുവന്‍ ഈ സിനിമയുടെ പ്രദര്‍ശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പറഞ്ഞ ഗാബി യേശുവിന്റെ തിരുഹൃദയം മെക്സിക്കോയെ കീഴടക്കിക്കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രദര്‍ശനത്തിനായി ഒരുമിച്ചു നിന്ന ക്രിസ്ത്യന്‍ സമൂഹങ്ങളോടും, സംഘടനകളോടും, ഇടവകകളോടും, രൂപതകളോടും, കുടുംബങ്ങളോടും നന്ദി പറഞ്ഞ ഗാബി ചലച്ചിത്രം യേശുവിന്റെ തിരുഹൃദയത്തിന്റെ മഹത്വവും, സ്നേഹവും മെക്സിക്കോയിലേക്ക് വര്‍ഷിക്കും എന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

മെക്സിക്കോ സിറ്റി, ഗ്വാഡലാജാര, മോണ്ടെരി, അഗ്വാസ്കാലിയന്റസ്, കാന്‍കുണ്‍, സിയുഡാഡ് ജുവാരെസ്, ചിഹുവാഹുവ, കൊലീമ, കുയെന്‍വാക്കാ, കുലിയാക്കാന്‍, സ്റ്റേറ്റ് ഓഫ് മെക്സിക്കോ, ഹെര്‍മോസില്ലോ തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമേ ഇരാപുവാട്ടോ, ലിയോണ്‍, ലോസ് മോച്ചിസ്, മാടാമോറോസ് മെരിഡ മോറെലിയ, പാച്ചുവ, പുയെബ്ല, ക്വാരെറ്റാരോ, റെയ്നോസ, സാള്‍ട്ടില്ലോ, സാന്‍ ലൂയീസ് പോടോസി, ടിജുവാന, ടോലുക്ക, വെരാക്രൂസ്, സാകാടെക്കാസ് തുടങ്ങിയ നഗരങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »