News - 2024

ഫ്രാന്‍സിസ് പാപ്പയുടെയും കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 06-03-2022 - Sunday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന്‍ ഞായറാഴ്ച ആരംഭിക്കുന്ന ധ്യാനം വെള്ളിയാഴ്ച (11/03/22) വരെ നീളും. ഈ ദിവസങ്ങള്‍ക്കിടെ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള പാപ്പായുടെ എല്ലാ ഔദ്യോഗിക പരിപാടികളും ഉണ്ടായിരിക്കില്ലായെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച (Ariccia) എന്ന പ്രദേശത്ത് ദി ധ്യാന കേന്ദ്രത്തിലാണ് എല്ലാവരും ഒരുമിച്ചാണ് നടത്തുക. എന്നാൽ കോവിഡ് 19 മഹാമാരി ആരംഭിച്ചതോടെ ഈ പതിവിന് പാപ്പാ മാറ്റം വരുത്തിയിരിക്കാണ്.

ഇത്തവണയും, ഒരുമിച്ചുള്ള ധ്യാനത്തിനു പകരം, പാപ്പായും റോമൻ കൂരിയായിലെ അംഗങ്ങളും, വ്യക്തിപരമായിട്ടായിരിക്കും ഒരാഴ്ച ധ്യാനത്തിൽ മുഴുകുക. കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ എല്ലാവർക്കും ധ്യാന സഹായിയായ ഒരു ചെറു ഗ്രന്ഥം സമ്മാനിച്ചിരുന്നു. ഈശോസഭാ വൈദികൻ ഫാ. ഡനിയേലെ ലിബനോരി (Daniele Libanori) രചിച്ച "കർത്താവ് ഹൃദയത്തിൽ ഉണ്ടായിരിക്കട്ടെ" എന്നർത്ഥമുള്ള “ആബി അ കുവോരെ ഇൽ സിഞ്ഞോറെ..” എന്നതായിരിന്നു ഈ പുസ്തകം.


Related Articles »