India - 2025
അരൂക്കുറ്റി തിരുവോസ്തി അവഹേളനം: കെസിവൈഎം പ്രതിഷേധ സംഗമം നടത്തി
പ്രവാചകശബ്ദം 31-03-2022 - Thursday
കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ജേക്കബ് പള്ളിയിൽ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തിയും കാസയും കവർന്നു ചതുപ്പുസ്ഥലത്തെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയും വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ രൂപത സമിതികളും സംയുക്തമായി എറണാകുളത്തു പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിൻ അധ്യക്ഷത വഹിച്ചു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡ യറക്ടർ റവ. ഡോ. ജിജു ജോർജ് അറക്കത്തറ, ആനിമേറ്റർ സിസ്റ്റർ നോർബർട്ട്, ജനറ ൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ, വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശേരി, സ്റ്റെഫി ചാൾസ്, സെക്രട്ടറി ജിൻസൺ, വിവിധ രൂപത പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.