India - 2025
ചങ്ങനാശേരി അതിരൂപതക്ക് പുതുതായി 2 ഫൊറോനകൾ കൂടി പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 21-05-2022 - Saturday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതക്ക് പുതുതായി രണ്ടു ഫൊറോനകൾ കൂടി പ്രഖ്യാപിച്ചു. ചെങ്ങന്നൂരും മുഹമ്മയുമാണ് പുതിയ ഫൊറോനകൾ, കോട്ടയത്തു നടന്ന അതിരൂപതാ ദിനത്തിൽ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. ചെങ്ങന്നൂർ ഫൊറോനയുടെ കീഴിൽ ചെങ്ങന്നൂർ, അടൂർ, പന്തളം, മാവേലിക്കര, അയി രൂർ, തടിയൂർ, എഴുമറ്റൂർ, നെടുമൺ, കല്ലൂപ്പാറ പുതുശ്ശേരി എന്നീ ഒമ്പത് ഇടവകകളാ ണ് ഉൾപ്പെടുന്നത്.
മുഹമ്മ ഫൊറോനയുടെ കീഴിൽ മുഹമ്മ, കലവൂർ, എസ്എൽപുരം, പാദുവാപുരം, ചാരമംഗലം, മണ്ണഞ്ചേരി എന്നീ ആറ് ഇടവകകളാണ് ഉൾപ്പെടുന്നത്. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ കീഴിലുള്ള വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് കുരിശുപ ള്ളി, എടത്വാ ഫൊറോനാക്കു കീഴിലുള്ള തകഴി-കിഴുപ്പാറ സെന്റ് ജൂഡ് കുരിശടി, തിരു വനന്തപുരം ലൂർദ് ഫൊറോനാക്കു കീഴിലുള്ള വെള്ളായണി ലിറ്റിൽ ഫ്ളവർ കുരിശടി എന്നീ കുരിശടികളെ അതിർത്തി തിരിഞ്ഞ് കുരിശുപള്ളികളായി പ്രഖ്യാപിച്ചു. അടുത്തവർഷം നടക്കുന്ന 137-ാമത് അതിരൂപതാ ദിനം പുതുതായി രൂപീകരിച്ച മുഹമ്മ ഫൊറോന പള്ളിയിൽ നടത്തുമെന്ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അറിയിച്ചു.