India - 2025

സര്‍ക്കാരിന്റെ മദ്യനയം: വീണ്ടും വിമര്‍ശനവുമായി മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 21-05-2022 - Saturday

കോട്ടയം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷവിമർശനവുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. അതിരൂപതാ ദിനത്തിൽ നടത്തിയ പ്രസംഗ ത്തിനിടയിലാണ് ആർച്ച് ബിഷപ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് എല്ലാ പത്രങ്ങളിലും നൽകിയ പരസ്യ ത്തിൽ വാഗ്ദാനങ്ങൾ പാലിച്ചു എന്നാണു പറയുന്നത്. മദ്യലഭ്യത കുറയ്ക്കുമെന്ന് വാ ഗ്ദാനം നൽകി അധികാരത്തിലേറിയ സർക്കാർ പൂട്ടിയ 85 മദ്യഷാപ്പുകൾ തുറന്നു. 275 മദ്യഷാപ്പുകൾ കൂടി തുറക്കേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്. ഇതിനെതി രേ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.

More Archives >>

Page 1 of 459