India - 2025

കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന് പുതിയ നേതൃത്വം

പ്രവാചകശബ്ദം 22-05-2022 - Sunday

കോട്ടയം: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ത്തിൽ നേതൃത്വപരിശീലന ക്യാമ്പ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, ജനറൽ ഓർഗനൈസർ മനോജ് പാ ക്കോ വൈസ് പ്രസിഡന്റുമാരായ ജെമിൻ ജെ വാരാപ്പള്ളി, സെക്രട്ടറി ജൊവാന വിൻസന്റ്, തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന ചെയർമാനായി കെ.എസ്. അശ്വിൻ ആന്റോ (ചങ്ങനാശേരി) ജനറൽ സെക്രട്ടറിയായി അലിറ്റ മനോജ് (പാലാ) എന്നിവരെയും ഹയർസെക്കൻഡറി വിഭാഗം സെക്രട്ടറിമാരായി ജെർലിൻ ജോൺസ് (ഇടുക്കി) ജി ജോസ് (ഇരിഞ്ഞാലക്കുട), ആനന്ദ് ജോ (കോതമംഗലം) എന്നിവരെയും ഹൈസ്കൂൾ വിഭാഗം സെക്രട്ടറിമാരായി ജിസി ഡാനിയേൽ (മാവേലിക്കര), ക്രിസ്റ്റീന വർഗീസ് (തിരുവനന്തപുരം മലങ്കര), കെവിൻ ബോസ് (കോട്ടപ്പുറം) എന്നിവരെയും യുപി വിഭാഗം സെക്രട്ടറിമാരായി എയ്ഞ്ചൽ സീലിയ (എറണാകുളം അങ്കമാലി) ഐറിൻ ഡേവിഡ് (വരാപ്പുഴ) ഫിവ വി (തിരുവ നന്തപുരം ലാറ്റിൻ) അൽവിൻ ജോസ് (കോട്ടയം) എന്നിവരെയും തെരഞ്ഞെടുത്തു.

More Archives >>

Page 1 of 459