India - 2025
സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഹൃദയമാണ് മിഷൻ ലീഗെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
പ്രവാചകശബ്ദം 29-05-2022 - Sunday
കാക്കനാട്: സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഹൃദയമാണ് ചെറുപുഷ്പ മിഷൻ ലീഗ് എന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ കൗൺസിൽ യോഗവും 2022-2023 പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനവും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ചെറുപുഷ്പ മിഷൻ ലീഗിൽ അംഗത്വം സ്വീകരിച്ചിട്ട് അന്‍പതു വർഷം പൂർത്തിയാക്കിയ ദേശീയ കൗൺസിൽ അംഗങ്ങളെയും പ്ലാറ്റിനം ജൂബിലി ഗാനം തയാറാക്കിയ ബേബി ജോൺ കലയന്താനിയെയും ആദരിച്ചു.
സീറോ മലബാർ വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെ ബാസ്റ്റ്യൻ മുട്ടംതൊട്ടിൽ അന്തർദേശീയ അഡ്-ഹോക് കമ്മറ്റി പ്രസിഡ ഡേവീസ് വല്ലൂരാൻ, കേരള സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ഈ വർഷത്തെ കുഞ്ഞേട്ടൻ പുരസ്കാര ജേതാവ് തോമസ് ഏറനാട്ട്, ദേശീയ വൈസ് ഡയറക്ടർമാരായ ഫാ. ജോസഫ് മറ്റം, സി സ്റ്റർ ആൻ ഗ്രേയ്സ്, ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട്, ദേശീയ ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ പ്രസംഗിച്ചു.
കോതമംഗലം രൂപത വികാരി ജനറാളും മിഷൻ ലീഗ് മുൻ ദേശീയ ഡയറക്ടറുമായ റവ.ഡോ. പയസ് മലേക്കണ്ടം ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് ന ടന്ന പൊതു ചർച്ചയിൽ അന്തർദേശീയ അഡ്ഹോക്ക് കമ്മറ്റി വൈസ് ഡയറക്ടർ ഫാ. ആന്റണി തെക്കേമുറി മോഡറേറ്ററായിരുന്നു. സമാപന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജിയും മിഷൻ ലീഗിന്റെ ആദ്യത്തെ ദേശീയ പ്രസിഡന്റുമായ ജസ്റ്റീസ് കുര്യൻ ജോസ ഫ് മുഖ്യാതിഥിയായിരുന്നു.