India - 2025

ഭാരത കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം: അപ്പസ്തോലിക് ന്യൂണ്‍ഷോ

പ്രവാചകശബ്ദം 30-05-2022 - Monday

കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമെന്ന് ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി. വരാപ്പുഴ അതിരൂപതയിൽ വിശ്വാസപരിശീലന വർഷത്തിനു തുടക്കംകുറിച്ചു സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടുത്തെ കത്തോലിക്കാ വിശ്വാസപരിശീലനരംഗം തന്നെ അദ്ഭുത പ്പെടുത്തുന്നുവെന്നും വെല്ലുവിളികൾ നിറഞ്ഞ മതബോധന രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും വൈദികരെയും അഭിനന്ദിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മതാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. എറണാകുളം പാപ്പാളി ഹാളിൽ നടന്ന യോഗത്തിൽ ഫാ. വിൻസെന്റ് വാര്യത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി.

മതബോധന ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെആർഎൽസിബിസി മതബോധന കമ്മിഷൻ ഡയറക്ടർ ഫാ. മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത അസി. ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ്, ജൂഡ് സി. വർഗീസ് എന്നിവർ പ്രസംഗിച്ചു. 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ യോഗത്തിൽ ആദരിച്ചു. വിവിധ തലങ്ങളിൽ ബഹുമതികൾ നേടിയ വരാപ്പുഴ അതിരൂപതയിലെ മതാധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.


Related Articles »