India - 2025

റവ.ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ പട്ട സ്വീകരണ ശുശ്രൂഷ നാളെ

പ്രവാചകശബ്ദം 17-06-2022 - Friday

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ കൂരിയ ബിഷപ്പായി നിയമിതനായ തിരുവല്ല അതിരൂപതയിലെ വൈദികൻ റവ.ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ പട്ട സ്വീകരണ ശുശ്രൂഷ നാളെ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന സമൂഹബലി മധ്യേ നിയുക്ത മെത്രാന് റമ്പാൻ സ്ഥാനം നൽകും. മെത്രാൻ സ്ഥാനാഭിഷേകത്തിനു മുന്നോടിയായിട്ടാണ് വൈദികൻ പൂർണ സന്ന്യാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന റമ്പാൻ സ്ഥാനം നൽകുന്നത്.

ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബ സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നി വർ കാർമികരാകും. മെത്രാൻ സ്ഥാനാഭിഷേകം ജൂലൈ 15 ന് തിരുവനന്തപുരം പട്ടം സെന്റ്മേരീസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.

More Archives >>

Page 1 of 464