India - 2025

അനാഥമന്ദിരങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം: ലെയ്റ്റി കൗൺസിൽ

പ്രവാചകശബ്ദം 06-07-2022 - Wednesday

തിരുവനന്തപുരം: അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന അനേകായിരങ്ങളുടെ അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇവർക്കുള്ള സൗജന്യ റേഷൻ വിതരണം നിലനിർത്തി തുടരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 1800-ൽപരം ബാലഭവനുകൾ, അഭയഭവനുക ൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവയൊക്കെ ഇന്ന് നില നിൽക്കുന്നത് ഉദാരമതികളുടെ വലിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയുമാണ്.

അഗതികളുടെ റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി അതേസമയം സംസ്ഥാന സർക്കാർ ഖജനാവ് ധൂർത്തടിക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ധിക്കാരസമീപനം എതിർക്കപ്പെടണമെന്നും ആരോരും ആശ്രയമില്ലാതെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്നവർക്കുള്ള സർക്കാരിന്റെ ഭക്ഷ്യവിതരണം നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 468