India - 2025

കുട്ടികളും അവരുടെ വിശ്വാസവുമാണ് സഭയുടെ ഏറ്റവും മൂല്യവത്തായ രത്നങ്ങള്‍: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പ്രവാചകശബ്ദം 17-07-2022 - Sunday

മൂവാറ്റുപുഴ: കുട്ടികളും സഭയിലുള്ള അവരുടെ വിശ്വാസവുമാണ് സഭയുടെ ഏറ്റവും മൂല്യവത്തായ രത്നങ്ങളെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കാലത്തിനൊത്ത് ചരിച്ചും വിശുദ്ധ ബൈബിൾ വായിച്ച് ഗ്രഹിച്ചും കുഞ്ഞുങ്ങൾ വളർന്നു വരണം. ബൈബിൾ വായനയാകുന്ന ആത്മീയ ഭക്ഷണം കഴിച്ച് കെസിഎസ്എൽ അംഗങ്ങൾ മാതൃകകളായി വളർന്നുവരണമെന്നും അതിനുള്ള ശക്തമായ അടിത്തറ യൊരുക്കുവാന്‍ കെസിഎസ്എല്ലിന് ഇത്തരം സംഗമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെസിഎസ്എൽ സംസ്ഥാനതല ലീഡേഴ്സ് മീറ്റിന്റെ സമാപന സമ്മേളനം ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, കോതമംഗലം രൂപത പ്രസിഡന്റ് ജിജോ മാനുവൽ, സംസ്ഥാന ഓർഗനൈസർ മനോജ് ചാക്കോ, രൂപത ജനറൽ സെക്രട്ടറി മേഘ മേരി, സംസ്ഥാന ചെയർമാർ അശ്വിൻ ആന്റോ, കോതമംഗലം രൂപത ചെയർമാൻ ജെം കെ. ജോസ്, ആനന്ദ് ജോ നെടുങ്കല്ലേൽ, സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, രൂപത ഡയറക്ടർ ഫാ. വർഗീസ് പാറമേൽ സംസ്ഥാന ജനറൽ സെക്രട്ടറി അലി മനോജ്, വി.വി. സെബാസ്റ്റ്യൻ, അരുൺ ജോസ്, ആനിക്കാട് സെന്റ് സെബാസ്റ്റ്യ ൻസ് എച്ച്എസ്എസ് പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയ, ലൗഷ സിറിയക്ക് എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര രൂപതകളിൽ നിന്നുള്ള 85ഓളം ഭാരവാഹികളാണ് ദ്വിദിന മീറ്റിൽ പങ്കെടുത്തത്.

More Archives >>

Page 1 of 470