India - 2025

ആത്മീയനിധി കണ്ടെത്തിയ അൽഫോൻസാമ്മ ഇന്ന് ആത്മീയ സമ്പത്തിന്റെ വിതരണക്കാരി: മാർ ജോർജ് മഠത്തിക്കണ്ടത്തില്‍

പ്രവാചകശബ്ദം 21-07-2022 - Thursday

ഭരണങ്ങാനം: ആത്മീയനിധി കണ്ടെത്തിയ അൽഫോൻസാമ്മ ഇന്ന് ആത്മീയ സമ്പത്തിന്റെ വിതരണക്കാരിയായി തന്റെ പക്കൽ വരുന്നവരെയെല്ലാം സമ്പന്നരാക്കി പറഞ്ഞയയ്ക്കുന്നതായും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍. തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. നശ്വരമായ സമ്പത്തിനെ ഉപേക്ഷിച്ച് അനശ്വരമായ സമ്പത്ത് കരസ്ഥമാക്കിയ അൽഫോൻസാമ്മയുടെ ആത്മീയയുടെ ഊർജമാണ് ഭരണങ്ങാനത്തെത്തുന്ന വിശ്വാസികളെ ശക്തിപ്പെടുത്തുന്നതെന്നും മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

ഫാ. മൈക്കിൾ ഔസേപ്പറമ്പിൽ, ഫാ ജോസ് വള്ളോംപുരയിടത്തിൽ, ഫാ.ജോസഫ് കഴിഞ്ഞാലിൽ, ഫാ. ഡൊമിനിക് വെച്ചൂർ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്നിവർ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാനയർപ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരുന്നു. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ 11ന് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.ആന്റണി പെരുമാനൂർ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ബെർമാൻസ് കുന്നുംപുറം എന്നിവർ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ജപമാല പ്രദക്ഷിക്ഷണവും നടക്കും. മഴയെ അവഗണിച്ചും നൂറുകണക്കിനു തീർത്ഥാടകരാണ് പുലർച്ചെ മുതൽ രാത്രി വൈകിയും കബറിടത്തിങ്കൽ എത്തി പ്രാർത്ഥിക്കുന്നത്.

More Archives >>

Page 1 of 470