India - 2025

ആഹ്ലാദ നിറവിൽ വടവാതൂർ സെമിനാരി

പ്രവാചകശബ്ദം 26-08-2022 - Friday

കോട്ടയം: സീറോ മലബാർസഭയിൽ പുതിയ മെത്രാൻമാരെ പ്രഖ്യാപിച്ചപ്പോൾ ആഹ്ലാദ നിറവിൽ വടവാതൂർ സെമിനാരി. സെമിനാരിയുടെ മുൻ റെക്ടറായ ഫാ. അലക്സ് താരാമംഗലമാണ് മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ. ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻമാരായി പ്രഖ്യാപിച്ച റവ. ഡോ. ജോസഫ് കൊല്ലംപറമ്പിൽ സെമിനാരിയിലെ പൂർവവിദ്യാർത്ഥി റവ. തോമസ് പാടിയത്ത് സെമിനാരിയിലെ അധ്യാപകനുമായിരുന്നു. ഫാ. അലക്സ് താരാമംഗലം തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും വടവാതൂർ സെമിനാരിയിൽ നിന്നാണ് പൂർത്തിയാക്കിയത്.

1995 മുതൽ 20 വരെ തത്വശാസ്ത്ര അധ്യാപകനായി സെമിനാരിയിലും പൗരസ്ത്യ വിദ്യാപീഠത്തിലും സേവനമനുഷ്ഠിച്ചു. 2010മുതൽ 2015 വരെ വടവാതൂർ സെമിനാരിയുടെ റെക്ടറായിരുന്നു. അധ്യാപകനായും പ്രഗത്ഭനായ രാക്ടർ എന്ന നിലയിലും സെമിനാരിക്കും വിദ്യാപീഠത്തിനും ഫാ. അലക്സ് താരാമംഗലം വലിയ സേവനങ്ങളാണ് ചെയ്തത്. ഫാ.കൊല്ലംപറമ്പിൽ സെമിനാരിയിലെ പൂർവ വിദ്യാർഥിയാണ്. ഫാ. പാടിയത്ത് തത്വശാസ്ത്ര വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ്.

More Archives >>

Page 1 of 478