India - 2025
പ്രസിദ്ധമായ മണര്‍കാട് റാസ ഇന്ന്
06-09-2019 - Friday
മണര്‍കാട്: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോന്പു തിരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ റാസ ഇന്നു നടക്കും. ആഗോളതലത്തില്‍ കീര്‍ത്തികേട്ട വലിയ ആധ്യാത്മിക ഘോഷയാത്ര ആയിരക്കണക്കിനു മുത്തുക്കുടകളുടെയും നിരവധി പൊന്‍, വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഉച്ചയ്ക്ക് 12നാണ് റാസ ആരംഭിക്കുക.
മരിയന്‍ പ്രാര്‍ത്ഥന ഗീതങ്ങള്‍ ആലപിച്ചു മുത്തുക്കുടയേന്തി ദൈവമാതാവിനെ സ്തുതിച്ചും പതിനായിരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാവിലെ 11.30നാണു പ്രസിദ്ധമായ'നടതുറക്കല്‍' ചടങ്ങ് നടക്കും. പള്ളിയുടെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നുകൊടുക്കുന്നതാണ് നടതുറക്കല്‍. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നടതുറക്കല്‍ ചടങ്ങിനു മുഖ്യകാര്‍മികത്വം വഹിക്കും.