Arts

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കുറിച്ചുള്ള സിനിമ റിലീസിന് ഒരുങ്ങുന്നു

പ്രവാചകശബ്ദം 12-10-2022 - Wednesday

മാഡ്രിഡ്: ദിവ്യകാരുണ്യ ഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെ കേന്ദ്രമാക്കി സ്പെയിന്‍ സ്വദേശിയായ ജോസ് മരിയ സവാല തയ്യാറാക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രം ഈ വര്‍ഷം അവസാനത്തിന് മുന്‍പായി സിനിമ റിലീസ് ചെയ്യും. “സ്വര്‍ഗ്ഗത്തിന് കാത്തിരിക്കുവാന്‍ കഴിയില്ല” എന്ന ഡോക്യുമെന്ററി സിനിമയുടെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരിന്നു. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഗാനത്തിന്റെ റിലീസിംഗ്. 2006-ല്‍ ലുക്കീമിയ ബാധിച്ച് വിശുദ്ധിയുടെ കീര്‍ത്തിയുമായി മരണമടഞ്ഞ ആംഗ്ലോ-ഇറ്റാലിയന്‍ കൗമാരക്കാരനായ കാര്‍ളോ അക്യൂട്ടിസിന്റെ ജീവിതത്തില്‍ പ്രധാന നാഴികക്കല്ലുകള്‍ ഭാവനയും, യഥാര്‍ത്ഥ്യവും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സ്പെയിനിലെ ഗെറ്റാഫെ രൂപതയിലെ വിശുദ്ധ ഡോമിങ്ങോ ഡെ സിലോസിന്റെ നാമധേയത്തിലുള്ള പിന്റോ ഇടകയുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക ഗാനം ഭാഗികമായി ചിത്രീകരിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇടവക വികാരിയും, പാറോക്കിയല്‍ വികാറും ചിത്രീകരണത്തില്‍ പങ്കാളികളായിട്ടുണ്ട്. 2018-ല്‍ ‘ഒപ്രാസിയോണ്‍ ട്രിയുന്‍ഫോ’ എന്ന ടെലിവിഷന്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ലൂയിസ് മാസ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാര്‍ളോയുമായി രൂപസാദൃശ്യമുള്ള പതിനഞ്ചുകാരനായ ബാലനാണ് കാര്‍ളോയായി വേഷമിട്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

കാര്‍ളോയുടെ മാധ്യസ്ഥത്താല്‍ ജീവിതം നവീകരികിച്ച നാല് യുവാക്കളുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള 20-നും 25-നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഘമാണ് സാക്ഷ്യങ്ങള്‍ വിവരിക്കുക. ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ കൊണ്ട് പ്രസിദ്ധനായ വിശുദ്ധ പാദ്രെ പിയോയുമായുള്ള കാര്‍ളോയുടെ ആത്മീയ അടുപ്പത്തേക്കുറിച്ചും, 2006-ല്‍ അടക്കം ചെയ്തിരുന്ന കാര്‍ളോയുടെ മൃതദേഹം 2019 ജനുവരി 23-ന് വീണ്ടും പുറത്തെടുത്തപ്പോള്‍ ശരീര ഭാഗങ്ങള്‍ അഴുകാതെ ഇരുന്നതിനെ കുറിച്ചും ഡോക്യുമെന്ററി സിനിമയില്‍ വിവരിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45