News - 2024

നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാര്‍ത്ഥന യാചിച്ച് സഭാനേതൃത്വം

പ്രവാചകശബ്ദം 18-10-2022 - Tuesday

ഒനിത്ത്ഷാ: നൈജീരിയായിൽ കഴിഞ്ഞവാരം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. ജോസഫ് ഇഗ്വെയഗുവിൻറെ മോചനത്തിനായി പ്രാര്‍ത്ഥന യാചിച്ച് സഭാനേതൃത്വം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12-ന് ഒരു മൃതസംസ്കാര ദിവ്യബലി കഴിഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങവേയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. വൈദികന്റെ മോചനത്തിനായി ഒനിത്ത്ഷാ അതിരൂപത പ്രാർത്ഥന യാചിച്ചു. വൈദികന്റെ മോചനത്തിനു നിരുപാധികം വിട്ടയയ്ക്കുന്നതിനായി ഹൃദയംഗമമായ പ്രാർത്ഥനകൾ ആവശ്യമാണെന്ന് ഒനിത്ത്ഷാ അതിരൂപതാ കാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.

ഫാ. ജോസഫിന്റെ മോചനത്തിനായി അതിരൂപത ശ്രമം തുടരുകയാണ്. തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായി ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കുവാനും രൂപത നേതൃത്വം ആഹ്വാനം നല്കി. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജൂലൈ വരെ നൈജീരിയയിൽ കുറഞ്ഞത് 18 വൈദികരെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ജൂലൈ ആദ്യ ആഴ്ചയിൽ മാത്രം 5 വൈദികരെ തട്ടിക്കൊണ്ടു പോയിരിന്നു.

ജൂലൈ മാസത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു വൈദികനെ ഒരാഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിന്നു. ആഗസ്റ്റിൽ മറ്റൊരു വൈദികനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം ലക്ഷ്യമിട്ടാണ് അക്രമികള്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത്. പണം നൽകിയ ശേഷം ചിലരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ചില വൈദികരെ അതിക്രൂരമായി കൊലപ്പെടുത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 797