India - 2025
വേളാങ്കണ്ണിയിലേക്ക് ജനുവരി വരെ സ്പെഷ്യൽ ട്രെയിന്‍
പ്രവാചകശബ്ദം 27-10-2022 - Thursday
ചങ്ങനാശേരി: എറണാകുളത്തുനിന്നും കോട്ടയം - കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് ആരംഭിച്ച സ്പെഷ്യൽ ട്രെയിന്റെ കാലാവധി നവംബർ 15ന് അവസാനിക്കുമെങ്കിലും വേളാങ്കണ്ണി നാഗൂർ തീർത്ഥാടകരുടെയും മറ്റ് യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച് ജനുവരി 31 വരെ ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിക്കുന്നതിന് നടപടികളാരംഭിച്ചു. എറണാകുളത്തു നിന്നും കോട്ടയം വഴിയുള്ള വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ നവംബറിൽ നിർത്തലാക്കുന്നുവെന്ന വാർത്തകളെത്തുടർന്നു കൊടിക്കുന്നിൽ സുരേഷ് എം പി സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൽ. മല്യ, ചീഫ് ഓപ്പറേറ്റിംഗ് മാനേജർ നീനു ഇട്ടിയവിര, ചീഫ് ട്രാഫിക് മാനേജർ ശിവകുമാർ എന്നിവരുമായി വിഷയം ചർച്ച ചെയ്തിരുന്നു. ജനുവരി 31 വരെ നീട്ടാൻ റെയിൽവേ ബോർഡിൽ ശിപാർശ ചെയ്യുന്നതിനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.