India - 2025
കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്കു പുതിയ നേതൃത്വം
പ്രവാചകശബ്ദം 28-10-2022 - Friday
കൊച്ചി: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ഒസിഎൽഎസ് ഐ) പുതിയ പ്രസിഡന്റായി റവ. ഡോ. ജോർജ് തെക്കേക്കരയെയും (കോതമംഗലം) സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റ്യൻ പയ്യപ്പിള്ളിയെയും (സിഎംഐ) തെരഞ്ഞടുത്തു. റോമിലെ ഓറിയന്റൽ കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റ് നേടിയ ഫാ. തെ ക്കേക്കര, ഇപ്പോൾ വടവാതൂർ കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാണ്. കാനഡയിലെ ഒട്ടാവ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റു നേടിയ ഫാ. പയ്യപ്പിള്ളി ധർമാരാം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാണ്.
ഭരണങ്ങാനം എംഎസ്ടി ജനറലേറ്റിൽ (ദീപ്തിഭവൻ) നടന്ന ഒസിഎൽഎസ്ഐ ത്രി ദിന വാർഷിക സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്-സിസ്റ്റർ ഡോ. റോസ്മിൻ ചരിവുകാലായിൽ (എസ്എച്ച്-പാലാ), ട്രഷറർ റവ. ഡോ. തോമസ് പാറയ്ക്കൽ (തിരുവല്ല), എക്സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങൾ-സിസ്റ്റർ. ഡോ. ഷെറിൻ വടക്കേൽ (എസ്എച്ച് ഇടുക്കി), റവ. ഡോ. അലക്സ് വേലാച്ചേരി (ഇടുക്കി), റവ. ഡോ. ജെയിംസ് പാമ്പാറ (സിഎംഐ).