India - 2024

ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ

പ്രവാചകശബ്ദം 07-11-2022 - Monday

ചെറുതോണി: ജില്ലയിലെ ജനപ്രതിനിധികൾ ജനങ്ങളോടു കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂ പത കാര്യാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്കെതിരേ നടന്ന രണ്ടാംഘട്ട സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മറ്റു ജില്ലകളിലെപ്പോലെ ഇടുക്കിയിലുള്ള മനുഷ്യരും അവകാശങ്ങൾ ഉള്ളവരാണ്. ഒ രു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇടുക്കിയിലേത്. മുഴുവൻ ജനവിഭാഗങ്ങളുടെ യും പിന്തുണയും സഹകരണവും ഭൂപ്രശ്നത്തിലുണ്ടാവണം.

ബഫർ സോൺ വിഷയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ ധീരമായ ഇടപെടലും സമരങ്ങളും ജനങ്ങളിൽ പ്രത്യാശയുണർത്തിയിരുന്നു.

ജില്ലയിലെ ജനങ്ങളോടു ഭരണകൂടം വർഷങ്ങളായി തുടരുന്ന അവഗണനയും അപമാനവും തുടരുകയാണ്. ജില്ലയിലെ പ്രശ്നങ്ങളിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാ നും നിയമ നിർമാണം നടത്താനും ആരുമില്ലാത്ത അവസ്ഥയാണ്. രണ്ടാംതരം പൗര ന്മാരായാണ് ഇടുക്കിയിലെ ജനങ്ങളെ ഭരണാധികാരികൾ കാണുന്നത്. ജില്ലയിൽനിന്നു സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് രൂപതയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു. രൂപത പ്രസിഡന്റ് ജോർജ് കോയിക്കലിനു ബിഷപ്പ് പതാക കൈമാറി രണ്ടാംഘട്ട സമരം ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ട സമരങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഭൂവിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കാമെന്നു ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് എകെസിസിയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത രണ്ടാംഘട്ട സമരത്തിനു തുടക്കം കുറിച്ചത്.

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, ബഫർ സോൺ വനത്തിനുള്ളിൽ മാത്രമായി നിലനിർത്തുക, നിർമാണ നിരോധനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, വനാതിർത്തികളിലെ കുടിയിറക്കു നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി രണ്ടാംഘട്ട കർഷകസമരം തുടങ്ങുന്നത്.

യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള സമരങ്ങൾക്കാണ് കത്തോലിക്ക കോൺഗ്രസ് നേതൃ ത്വം നൽകുക. എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ദീപിക സീ നിയർ റിപ്പോർട്ടർ കെ.എസ്. ഫ്രാൻസിസ് വിഷയാവതരണം നടത്തി. രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, അസി. ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ട്രഷറർ ബേബി കൊടകല്ലിൽ തുടങ്ങിയവർ പ്രസം ഗിച്ചു.


Related Articles »