India - 2025
ബസിലിക്കയിൽ നടന്ന അനിഷ്ട്ട സംഭവങ്ങള്‍: അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു
പ്രവാചകശബ്ദം 29-12-2022 - Thursday
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ 23, 24 തീയതികളിലുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണ് നിയമനം നടത്തിയത്. ഓറിയന്റൽ കാനൻ ലോ സൊസൈറ്റി പ്രസിഡന്റ് റവ ഡോ.ജോർജ് തെക്കേക്കര (കോതമംഗലം) ചെയർമാനും കൺവീനറുമായ കമ്മീഷനിൽ ഒഎഫ്എം കപ്പൂച്ചിൻ ആലുവ പ്രോവിൻഷ്യാൾ ഫാ. പോളി മാടശേരി, മംഗലപ്പുഴ സെമിനാരിയിലെ കാനൻ ലോ പ്രഫസർ ഫാ. മൈക്കിൾ വട്ടപ്പലം എന്നിവർ അംഗങ്ങളാണ്. ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ (കാക്കനാട് മൗണ്ട് സെന്റ് തോമസ്) ആണ് കമ്മീഷൻ സെക്രട്ടറി. ജനുവരി ഏഴിനു മുന്‍പ് റിപ്പോർട്ട് നൽകാനാണു നിർദേശം.