India - 2025

ജനുവരി 5 ഇ​രി​ങ്ങാ​ല​ക്കു​ട രൂപതയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനാദിനമായി ആചരിക്കും

പ്രവാചകശബ്ദം 02-01-2023 - Monday

ഇ​രി​ങ്ങാ​ല​ക്കു​ട: ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ലോകം യാത്രാമൊഴി ചൊല്ലുന്ന മൃതസം​സ്കാ​ര ദി​നമായ ജ​നു​വ​രി 5 ഇരിങ്ങാലക്കു​ട രൂപതയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനദിനമായി ആചരിക്കും ബിഷപ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നാണ് പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃ​ത​സംസ്കാര ദി​ന​ത്തി​ൽ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അനുസ്മരണ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് അ​ഭി​കാ​മ്യ​മാണെന്നു ബിഷപ്പ് പറഞ്ഞു.

മൃ​ത​സം​സ്കാ​ര​സ​മ​യ​ത്ത് ക​റു​ത്ത​കൊ​ടി നാ​ട്ടി​യും പാപ്പയുടെ ചി​ത്രം അ​ല​ങ്ക​രി​ച്ചു​വ​ച്ചും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും പാ​പ്പ​യോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കേ​ണ്ട​താ​ണ്. ജനുവരി അ​ഞ്ചാം തി​യതി​യോ അ​തി​നു​ മുന്‍പോ മാർപാ​പ്പ​യു​ടെ ആ​ത്മാവിന്റെ നിത്യശാന്തിയ്ക്കായി കു​ർ​ബാ​ന, ഒപ്പീസ് എ​ന്നി​വ പ​ള്ളി​ച്ചെ​ല​വി​ൽ നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. അ​ഞ്ചുവ​രെ​യു​ള്ള തീയ​തിക​ളി​ൽ മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള എ​ല്ലാം പ​രി​പാ​ടി​ക​ളും ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കി ന​ട​ത്തേ​ണ്ട​താ​ണെന്നും മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ടന്‍ നിർദ്ദേശി​ച്ചു.

More Archives >>

Page 1 of 501