India - 2025

50 രാജ്യങ്ങളിൽ നിന്ന് 121 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന; തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥനയജ്ഞവുമായി ദിവിന മിസറികോർദിയ

പ്രിൻസ് സെബാസ്റ്റ്യൻ 04-01-2023 - Wednesday

ദിവിന മിസറികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2023 വർഷത്തിന്റെ ആരംഭത്തിൽ ജനുവരി 5ാം തീയതി ഇന്ത്യൻ സമയം രാവിലെ 7 മുതൽ 121 മണിക്കൂർ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ അഖണ്ഡ പ്രാർത്ഥന നടത്തപ്പെടുന്നു. ദിവ്യകാരുണ്യ ആരാധന, പരി. കന്യകാമറിയത്തിന്റെ ജപമാല, ദൈവകരുണയുടെ ജപമാല, കുരിശിന്റെ വഴി, മറ്റു പ്രാർത്ഥനകൾ എന്നിവയാണ് നടത്തപ്പെടുക.

ആഗോള കത്തോലിക്കാ സഭക്കു വേണ്ടിയും, കാലം ചെയ്ത പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു വേണ്ടിയും, ഭാരത സഭയുടെ പ്രത്യേക നിയോഗങ്ങൾക്ക് പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സഭ നേരിട്ടു കൊണ്ടിരിക്കുന്ന പീഢനങ്ങളിൽ നിന്ന് ശക്തിയാർജിക്കുന്നതിനു വേണ്ടിയും കേരള സഭക്കുവേണ്ടി, സഭ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനു വേണ്ടിയുമാണ് Zoom - ൽ പ്രാർത്ഥനയജ്‌ഞം. ജനുവരി 6 മുതൽ നടക്കാനിരിക്കുന്ന സീറോ മലബാർ സിനഡിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കും.

Zoom Link


Related Articles »