India - 2025
ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ആദ്യമായി മെത്രാപ്പോലീത്തൻ പട്ടാഭിഷേകം
പ്രവാചകശബ്ദം 09-01-2023 - Monday
തൃശൂർ: മാർ ഔഗിൻ കുരിയാക്കോസ് പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് മാറൻ മാർ ആവ തൃതീയന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിലാണു മാർ ഔഗിൻ കുരിയാക്കോസിനെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്തയായി വാഴിച്ചത്.
ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ആദ്യമായാണ് മെത്രാപ്പോലീത്തൻ പട്ടാഭിഷേകം ഇന്ത്യയിൽവെച്ച് നടക്കുന്നത്. ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായിട്ടാണ് മാർ ഔഗിൻ കുരിയാക്കോസ് അഭിഷിക്തനായത്. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ അപ്രേം അഥ്നിയേൽ, മാർ ഇമ്മാനുവേൽ യോസേഫ്, മാർ പൗലോസ് ബെഞ്ചമിൻ, മാർ ബെന്യാമിൻ എല്ല്യ, ആർച്ച് ഡീക്കൻ വില്യം തോമ എന്നിവരും മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിൽ സഹകാർമികരായി.