India - 2025

ഏകീകൃത കുർബാന ക്രമം: ബിഷപ്പുമാര്‍ ചര്‍ച്ച നടത്തി

പ്രവാചകശബ്ദം 11-01-2023 - Wednesday

കൊച്ചി: ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്‍മായരുടെയും പ്രതിനിധികളുമായി സീറോ മലബാർ സഭാ സിനഡിലെ മെത്രാന്മാർ ചർച്ച നടത്തി. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് മാർ ജോസ് ചിറ്റൂപറമ്പിൽ എന്നിവരാണു ചർച്ചകൾ നടത്തിയത്. ഇന്നലത്തെ ചർച്ച വൈകുന്നേരം ഏഴോടെ അവസാനിച്ചു. ചർച്ചകൾ തുടരുമെന്ന് സഭ പിആ ർഒ ഫാ.ആന്റണി വടക്കേക്കര അറിയിച്ചു.

More Archives >>

Page 1 of 502