India - 2025

മാനന്തവാടി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ ഫെബ്രുവരി 22 മുതല്‍

പ്രവാചകശബ്ദം 02-02-2023 - Thursday

മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ ഫെബ്രുവരി 22മുതല്‍ നടക്കും. ദ്വാരക സിയോനിൽ ഫെബ്രുവരി 22 ബുധനാഴ്ച ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 26 ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. ബൈബിൾ കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് നേതൃത്വം നല്‍കുക. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് സമാപിക്കുകയും ചെയ്യും.

22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മെത്രാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് വി. ബലിയർപ്പിക്കും. 26 ന് ഞായറാഴ്ച്ച സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം സമാപന സന്ദേശം നൽകും. എല്ലാ ദിവസവും കൗൺസിലിംഗ് ഉണ്ടായി രിക്കും. 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

More Archives >>

Page 1 of 506