India - 2024
റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടര്‍
പ്രവാചകശബ്ദം 11-02-2023 - Saturday
ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടറായി റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ നിയമിതനായി. ഇടുക്കി രൂപതയിലെ മുരിക്കാശേരി ഇടവകാംഗമായ ഇദ്ദേഹം നിലവിൽ ജർമനിയിലെ റോട്ടെൻബർഗ് രൂപതയിൽ സേവനം ചെയ്യുകയാണ്. 2019 മുതൽ ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ ഡയറക്ടറാണ്. നാലു വർഷത്തേക്കാണ് പുതിയ നിയമനം. വൈസ് ഡയറക്ടർ മാരായി ഫാ. മാത്യു മുളയോലിൽ (ഗ്രേറ്റ് ബ്രിട്ടൻ), ഫാ. ഡാരിസ് ചെറിയാൻ (മിസ്സിസാഗ കാനഡ), സിസ്റ്റർ ആൻഗ്രെയ്സ് (തക്കല ), സിസ്റ്റർ ആഗ്നസ് മരിയ (ചിക്കാഗോ) എന്നിവരെയും തെരഞ്ഞെടുത്തു.