India - 2024
ക്രൈസ്തവ വിരുദ്ധ അക്രമങ്ങളില്‍ അപലപിച്ച് ഡൽഹിയില്‍ പ്രതിഷേധ പ്രകടനം നടക്കും
പ്രവാചകശബ്ദം 14-02-2023 - Tuesday
ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ സഭാ നേതാക്കളും വിശ്വാസികളും പ്ര തിഷേധിക്കും. ഡൽഹി രൂപത ആർച്ച് ബിഷപ്പ് അനിൽ കുട്ടോ, ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. സമീപ ദിവസങ്ങളിലായി നിരവധി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്.