India - 2024

മലങ്കര കാത്തലിക്ക് അസോസിയേഷന്റെ ഗ്ലോബൽ അസംബ്ലിക്കു സമാപനം

പ്രവാചകശബ്ദം 14-02-2023 - Tuesday

സുൽത്താൻ ബത്തേരി: ഇന്ത്യയിലെ 11 രൂപതകളിലെ മലങ്കര കാത്തലിക്ക് അസോസിയേഷന്റെ സഭാതല ഗ്ലോബൽ അസംബ്ലി സമാപിച്ചു. ഫെബ്രുവരി 11 മുതൽ ബത്തേരി ശ്രേയസ് ഓഡിറ്റേയത്തിൽ നടന്ന നട ന്ന അസംബ്ലിയുടെ സമാപനസമ്മേളനം ദേശീയ അത്മായ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലകളിലെ നൂതന കാഴ്ചപാടുകളെ ആസ്പദമാക്കി കേരള കാത്തലിക്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ. എം. ഫ്രാൻസിസും ബഫർ സോണും വന്യജീവി ആക്രമണവും എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പിലും വിഷയമവതരിപ്പിച്ചു.

ബത്തേരി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫിലിപ്പ് നൈനാൻ മോഡറേറ്ററായി രുന്നു. സഭാതല പ്രസിഡന്റ് പോൾ രാജ്, ജന. സെക്രട്ടറി വി.സി. ജോർജുകുട്ടി, ഫാ. ജോൺ അരീക്കൽ, കെസിഎഫ് സംസ്ഥാന ട്രഷറർ വി.പി. മത്തായി, എംസിഎ ബ ത്തേരി രൂപതാ പ്രസിഡന്റ് റോയി വർഗീസ്, ജനറൽ സെക്രട്ടറി ഷാജി കൊയിലേരി, വി.പി. തോമസ്, വർഗീസ് പോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Tag: Malankara Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »