Purgatory to Heaven. - July 2024

ദൈവത്തിന്റെ വിളിക്ക് പൂര്‍ണ്ണമായ പ്രത്യുത്തരം നല്‍കുവാന്‍ നാം ശ്രമിക്കാറുണ്ടോ?

സ്വന്തം ലേഖകന്‍ 26-07-2023 - Wednesday

“നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍” (കൊളോസോസ് 3:17).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-26

“സാധാരണക്കാരനായ ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നുവെങ്കിലും അവന്‍ 'സ്വന്തം ജീവിതത്തിലെ ചില കാര്യങ്ങള്‍' തനിക്കായി സൂക്ഷിക്കും. തന്റെ ജീവിതം പൂര്‍ണ്ണമായും നവീകരിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി അവന്‍ മനസ്സിലാക്കുന്നില്ല. ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കുവാനായി തന്റെ മുഴുവന്‍ ഇച്ഛാശക്തികൊണ്ടും അവന്‍ പ്രതികരിക്കുന്നില്ല. അത് കൊണ്ട് തന്നെ തിന്മയുടെ പ്രവണതകള്‍ക്ക്, ഭാഗികമായെങ്കിലും അവന്‍ പിന്നേയും വശംവദനാകുന്നു. ഭീരുത്വത്തിന്റേതായ ഈ പ്രവര്‍ത്തികളെ ‘ക്ഷമിക്കപ്പെടാവുന്ന പാപ’മായിട്ടാണ് നമ്മില്‍ പലരും കണക്കാക്കുന്നത്. നമ്മില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണോയെന്ന്‍ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.”

(ഫാദര്‍ സ്റ്റീഫന്‍ ടൊറാക്കോ, റെജീന കൊയേലി അക്കാദമി).

വിചിന്തനം:

നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കുക: “ഓ എന്റെ ദൈവമേ, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവീക വ്യക്തിത്വങ്ങളുള്ള ഏക ദൈവമാണ് നീ എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നിന്റെ ദൈവീക മകന്‍ മനുഷ്യനായി പിറന്ന് ഞങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചുവെന്നും, ജീവിക്കുന്നവരേയും, മരിച്ചവരേയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ സത്യത്തിലും, പരിശുദ്ധ കത്തോലിക്കാ സഭ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ള മുഴുവന്‍ സത്യങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. ആമേന്‍.”

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »