India

ചങ്ങനാശേരി അതിരൂപതക്കു ശ്ലൈഹികതയിലൂന്നിയ വിശ്വാസ പൈതൃകം: ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി

പ്രവാചകശബ്ദം 30-04-2023 - Sunday

ചങ്ങനാശേരി: മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികതയിലൂന്നിയ വിശ്വാസ പൈതൃകമാണ് ചങ്ങനാശേരി അതിരൂപതയെന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണത്തിന്റെയും അതിരൂപതാ പഞ്ചവത്സര അജപാലന പദ്ധതിയുടെയും സമാപന സമ്മേളനം എസ്ബി കോളജിലെ മാർ കാവുകാട്ട് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ നേരിടുന്ന ആധുനിക കാലഘട്ടത്തിൽ ആത്മധൈര്യത്തോടെയും ദീർഘവീക്ഷണത്തോടെയും സജീവ വിശ്വാസസാക്ഷ്യം നൽകാൻ ഈ അതിരൂപതയ്ക്കു കഴിയുന്നുവെന്നത് മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമാശ്ലീഹായ്ക്ക് തന്റെ വിശ്വാസസാക്ഷ്യംകൊണ്ടും സവിശേഷ വ്യക്തിത്വംകൊണ്ടും വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിൽ സുവിശേഷദീപം തെളിക്കുവാൻ സാധിച്ചെന്നും ഈ വിശ്വാസ ചൈതന്യത്തിൽ ബഹുദൂരം മുന്നോട്ടുപോകാൻ ഭാരതസഭയ്ക്കു സാധിച്ചെന്നും ആർച്ച് ബിഷപ്പ് ജിറേല്ലി വ്യക്തമാക്കി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ പ്രതിസന്ധികൾക്കിടയിലും ആഗോളസഭയായി സീറോ മലബാർ സഭ വളർന്നത് അഭിമാനകരമാണെന്നും ഈ വളർച്ചയിൽ ചങ്ങനാശേരി അതിരൂപത നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.


Related Articles »