News
റോമിലെ പ്രശസ്തമായ തോമസ് അക്വീനാസ് സർവ്വകലാശാലയെ വലംവച്ച് ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണം
പ്രവാചകശബ്ദം 12-05-2023 - Friday
വത്തിക്കാന്‍ സിറ്റി: റോമിലെ സുപ്രസിദ്ധമായ തോമസ് അക്വീനാസ് സർവ്വകലാശാലയെ വലംവച്ച് ഇന്നലെ വ്യാഴാഴ്ച നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആഞ്ജലിക്കം എന്ന പേരിൽ കൂടി അറിയപ്പെടുന്ന സർവ്വകലാശാലയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് അമേരിക്കൻ കർദ്ദിനാൾ ജെയിംസ് മൈക്കിൾ ഹാർവി നേതൃത്വം നൽകി. വിദ്യാർത്ഥികളും, അധ്യാപകരും ഉൾപ്പെടെ 130 ആളുകൾ ഭക്തിയാദരവുകളോടെ ഇരുപത്തിരണ്ടാമത് വാർഷിക പ്രദക്ഷിണത്തിന്റെ ഭാഗമായി. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്. ഡൊമിനിക്ക് ആൻഡ് സിക്സ്റ്റസ് ദേവാലയത്തിൽവെച്ച് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്നോടിയായി കർദ്ദിനാൾ ഹാർവി സന്ദേശം നൽകി.
എമ്മാവൂസ് യാത്രയിൽ ഒരു അപരിചിതനെ പോലെ ക്രിസ്തു ശിഷ്യന്മാർക്ക് പ്രത്യക്ഷനായ സംഭവം അദ്ദേഹം വിവരിച്ചു. അപ്പം മുറിച്ചപ്പോഴാണ് തങ്ങളോടൊപ്പം ഉള്ളത് ക്രിസ്തുവാണെന്ന് ശിഷ്യന്മാർ മനസ്സിലാക്കിയത്. ക്രിസ്തു യാത്ര പറയാതെ അപ്രത്യക്ഷനാവുകയായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ സാന്നിധ്യം അവിടെ നിലനിന്നു. നന്മയും, തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ നന്മ വിജയം നേടിക്കഴിഞ്ഞു. കാൽവരിയിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട്, ആ കല്ലറയിൽ നിന്ന് ഉയർത്തെഴുന്നേറ്റ യേശു തന്നെയാണ് നമ്മളോടൊപ്പം നടക്കുകയും, നിത്യ ജീവനിലേക്കുള്ള യാത്രയിൽ നമ്മളെ സഹായിക്കുകയും ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ദിവ്യകാരുണ്യം അദ്ദേഹം വഹിച്ചുകൊണ്ടു പോകുന്ന സമയത്ത് ഈശോയുടെ തിരുഹൃദയത്തിന്റെയും, അമൂല്യ രക്തത്തിന്റെയും ലുത്തിനിയകൾ പാടി വിശ്വാസി സമൂഹം അനുഗമിച്ചതും ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമാക്കി. ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവ പിന്നിട്ടാണ് ബസിലിക്ക ഓഫ് സെന്റ് പോൾ ഔട്ട്സൈഡ് ദ വാൾസിന്റെ സ്ഥാനിക ചുമതല കൂടിയുള്ള കർദ്ദിനാൾ ഹാർവിയുടെ നേതൃത്വത്തിലുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സമാപനമായത്.
Tag: Cardinal James Michael Harvey presided over a eucharistic procession at the University of St. Thomas Aquinas, the Angelicum, in Rome, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക