News

മുന്‍ നൈജീരിയന്‍ പ്രസിഡന്റിന് 'യാത്രയയപ്പ് സമ്മാനമായി' ക്രൈസ്തവ കൂട്ടക്കുരുതി; മെയ് മാസത്തില്‍ കൊല്ലപ്പെട്ടത് 700 ക്രൈസ്തവർ

പ്രവാചകശബ്ദം 17-06-2023 - Saturday

അബൂജ: ക്രൈസ്തവർക്കെതിരായ മതപീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ കടുത്ത ഇസ്ലാമികവാദിയായ മുന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിക്കുള്ള 'യാത്രയയപ്പ് സമ്മാന'മെന്ന നിലയില്‍ മെയ് മാസത്തില്‍ 700 ക്രിസ്ത്യാനികളെ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. ഇക്കഴിഞ്ഞ മെയ് 29-നാണ് ബുഹാരി, പുതിയ പ്രസിഡന്റായ ബോല ടിനുബുവിന് അധികാരം കൈമാറിയത്. 2015 മുതല്‍ 2023 വരെയുള്ള ഭരണകാലയളവില്‍ ക്രിസ്ത്യന്‍ വിരുദ്ധ മുസ്ലീം അനുകൂല അജണ്ട വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചുവെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ബുഹാരിയെന്നു ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

“2023 മെയ് 29-ന് കടുത്ത ഇസ്ലാമിക വാദിയായ മുന്‍ പ്രസിഡന്റിന് ഫുലാനികള്‍ വിടവാങ്ങല്‍ ആശംസിച്ചു. സമ്മാനമെന്ന നിലയില്‍ മെയ് മാസത്തില്‍ നിസ്സഹായരായ 700 ക്രിസ്ത്യാനികളെയാണ് ഫുലാനികള്‍ കൊലപ്പെടുത്തിയത്” - സംഘടനയുടെ ചെയര്‍മാനും, കത്തോലിക്ക മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എമേക ഉമേഗബലാസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലേറ്റോയിൽ 350, ബെന്യുവിൽ 190, കടുണയിൽ 100, നാസര്‍വായിൽ 62, നൈജറിൽ 50, താരാബായിൽ 40, ബോര്‍ണോ/യോബെ 40 എന്നിങ്ങനെയാണ് സംസ്ഥാന അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം.

2023 ഏപ്രില്‍ 12-നും, ജൂണ്‍ 12-നും ഇടയിലുള്ള 60 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഇസ്ലാമിക തീവ്രവാദികള്‍ ആയിരത്തിയൊരുനൂറോളം നിസ്സഹായരായ ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിദിനം ശരാശരി 17 ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2023 ജനുവരി 1-നും, ജൂണ്‍ 12-നുമിടയിലുള്ള 160 ദിവസങ്ങള്‍ക്കുള്ളില്‍ 2150 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകപ്പെട്ട 1400 പേരില്‍ പത്ത് ശതമാനവും കൊല്ലപ്പെടുകയാണ് ഉണ്ടായത്.

കഴിഞ്ഞ 60 ദിവസങ്ങള്‍ക്കുള്ളില്‍ 100 ദേവാലയങ്ങള്‍ അഗ്നിക്കിരയാവുകയോ, തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009-ന് ശേഷം 53,350 ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബുഹാരിയുടെയും കടുണയില്‍ നിന്നും സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ നസീര്‍ എല്‍-റുഫായിയുടേയും 8 വര്‍ഷത്തെ ഭരണകാലത്ത് 31,350 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. 200 വൈദികര്‍ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ ഏറ്റുവാങ്ങി. നൈജീരിയയിലെ പ്രത്യേകിച്ച് വടക്കന്‍ നൈജീരിയയിലെ 5 കോടിയോളം വരുന്ന ക്രിസ്ത്യാനികള്‍ ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ ഭീഷണിയിലാണ് കഴിയുന്നത്.

Tag: Report claims 700 Christians killed as ‘farewell gift’ to Nigeria’s ex-president, Nigeria christians Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 854