News - 2025

മൊറോക്കോ ഭൂകമ്പ ദുരന്തം: അനുശോചനവും പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 10-09-2023 - Sunday

വത്തിക്കാന്‍ സിറ്റി: മൊറോക്കോയെ പിടിച്ചുലച്ച ഭൂചലനത്തിൽ അനുശോചനവും പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ദുരന്തത്തില്‍ തന്റെ പ്രാര്‍ത്ഥനയും പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി അയച്ച ടെലഗ്രാം സന്ദേശത്തില്‍ കുറിച്ചു. ഇരകളായവരുടെ ആത്മശാന്തിയ്ക്കായി പാപ്പ പ്രാര്‍ത്ഥിക്കുകയാണെന്നും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്ക് സമാശ്വാസവും മൊറോക്കോയ്ക്ക് കരുത്തും ലഭിക്കുന്നതിനായും പ്രാർത്ഥന തുടരുകയാണെന്നും പാപ്പ പറഞ്ഞു.

അതേസമയം സെപ്റ്റംബർ 8 വെള്ളിയാഴ്ച രാത്രി മൊറോക്കോയിലെ മറക്കേഷ് പ്രദേശം പ്രഭവ കേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. പരിക്കേറ്റവരുടെ എണ്ണം 1200 ആയി. റിക്ടെർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂമികുലുക്കമാണുണ്ടായത്. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണിത്. ആരോഗ്യവിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും ശ്രമകരമായ ദൗത്യമാണ് തുടരുന്നത്.

More Archives >>

Page 1 of 881