News - 2025

ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 19-10-2023 - Thursday

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ഇന്നലെ ഒക്ടോബർ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയില്‍ നല്‍കിയ സന്ദേശത്തിലാണ് ഇസ്രായേൽ-പാലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ വീണ്ടും പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. അന്നേ ദിവസം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പ ക്ഷണിച്ചു.

അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്ത് സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പ വ്യക്തമാക്കി. എല്ലാ സഭകളോടും ദൈവജനത്തെ ഉൾപ്പെടുത്തി സമാനമായ പ്രവർത്തനങ്ങൾ ക്രമീകരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. അത് മരണവും നാശവുമാണ് വിതയ്ക്കുക. അത് വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കും. യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യും. വിശ്വാസികളായ ഏവരും, വാക്കുകൾ കൊണ്ടല്ല, പ്രാർത്ഥനയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരണമെന്നും പാപ്പ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനം കൈവരുന്നതിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തിരിന്നു. ഇതില്‍ പങ്കുചേരാന്‍ പിന്നീട് ഫ്രാന്‍സിസ് പാപ്പയും ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രാര്‍ത്ഥനാദിനം കൂടി പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ യുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പ പറഞ്ഞു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ശ്രവിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

Tag: Pope Francis announces prayer vigil, day of fasting for peace in Israel-Hamas war, CATHOLIC MALAYALAM NEWS, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »