India - 2024

ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ചരമവാർഷിക അനുസ്മരണത്തിനു നാളെ തുടക്കം

പ്രവാചകശബ്ദം 31-10-2023 - Tuesday

കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ) സന്യാസിനീ സമൂഹത്തിന്റെ (ധർമഗിരി) സ്ഥാപകപിതാവ് ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ചരമവാർഷിക അനുസ്മരണത്തിനു നാളെ തുടക്കം. തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന അനുസ്മരണ പരിപാടികൾ നവംബർ നാലിനു സമാപിക്കും.

നാളെ വൈകുന്നേരം അഞ്ചിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വ ത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. രണ്ടിന് ഉച്ചകഴിഞ്ഞു മൂ ന്നിന് തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന, സന്ദേശം-എംഎസ്ടി ഡയറക്ടർ ജനറൽ റവ. ഡോ. വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര.

മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന, സന്ദേശം-താമരശേരി രൂപത വി കാരി ജനറാൾ മോൺ. ജോയ്സ് വയലിൽ. നാലിനു രാവിലെ 9.30ന് കോതമംഗലം കത്തീഡ്രൽ ദേവാലയത്തിൽനിന്നു തങ്കളം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ ദൈവദാസന്റെ കബറിടത്തിലേക്ക് പദയാത്ര. 10.30ന് വിശുദ്ധ കുർബാന, സന്ദേശം- ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ. 12.15ന് അനുസ്മരണ പ്രാർഥന, 12.30 ന് ശ്രാദ്ധസദ്യ എന്നിവയാണു തിരുക്കർമങ്ങളെന്നു മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) മദർ ജനറൽ സിസ്റ്റർ ഫിലോമി അറിയിച്ചു.


Related Articles »