News - 2024
യുഐഎസ്ജി പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്
പ്രവാചകശബ്ദം 31-10-2023 - Tuesday
കൊച്ചി: അന്താരാഷ്ട്രതലത്തിൽ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിന് യൂണിയൻ ഓഫ് ഇന്റർനാഷ്ണൽ സുപ്പീരിയേഴ്സ് ജനറലിന്റെ (യുഐഎസ്ജി) പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്. സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ സെലി കർത്തേടം ഇടവകയിലെ തൈപ്പറമ്പിൽ തോമസിന്റെയും ചിന്നമ്മയു ടെയും മകളാണ്. ഇന്നു ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.
സന്യാസ സമൂഹങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1965-ൽ കാനോനികമായി സ്ഥാപിതമായതാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ (യുഐഎസ്ജി). നിലവിൽ ലോകമെമ്പാടുമായി 1903 അംഗങ്ങളുണ്ട്.