News

നിക്കരാഗ്വേയില്‍ നിന്ന് ഒടുവില്‍ സദ്വാര്‍ത്ത: ഏകാധിപത്യ ഭരണകൂടം തടങ്കലിലാക്കിയ മെത്രാന്മാരെയും വൈദികരെയും വത്തിക്കാന് കൈമാറി

പ്രവാചകശബ്ദം 15-01-2024 - Monday

മനാഗ്വേ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ മെത്രാന്‍മാരും വൈദികരും മോചിതരായി. ഇന്നലെ ഞായറാഴ്ച ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കപ്പെട്ട രണ്ട് നിക്കരാഗ്വേൻ ബിഷപ്പുമാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്കരാഗ്വേൻ മാധ്യമമായ ലാ പ്രെൻസയും കോൺഫിഡൻഷ്യല്‍ ഫസ്റ്റുമാണ് ഇക്കാര്യം ആദ്യം ലോകത്തെ അറിയിച്ചത്.

വിട്ടയച്ചവരിൽ മതഗൽപ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റൊളാൻഡോ അൽവാരസും സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറയും ഉൾപ്പെടുന്നുവെന്ന് സ്ഥിരീകരണമുണ്ട്. ഒർട്ടേഗ സ്വേച്ഛാധിപത്യ പീഡനത്തെത്തുടർന്ന് നാടുകടത്തപ്പെട്ട മനാഗ്വേ സഹായ മെത്രാൻ സിൽവിയോ ജോസ് ബെയസ്, ബിഷപ്പുമാരെയും വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ഭരണകൂടം മോചിപ്പിച്ച വാർത്ത സ്ഥിരീകരിച്ചു. മോചിതരായവര്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെത്തിയെന്നും പരിശുദ്ധ സിംഹാസനത്തിന്റെ അതിഥികളായി അവരെ സ്വാഗതം ചെയ്തതായും വത്തിക്കാൻ ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ട് ബിഷപ്പുമാരുടെയും 15 വൈദികരുടെയും രണ്ട് സെമിനാരിക്കാരുടെയും വത്തിക്കാനിലേക്കുള്ള യാത്ര സാധ്യമാക്കിയ ഫ്രാൻസിസ് മാർപാപ്പയ്ക്കും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും സംഘത്തിനും ഒർട്ടെഗ സ്വേച്ഛാധിപത്യ ഭരണകൂടം നന്ദി പ്രസ്താവന ഇറക്കിയെന്നതും ശ്രദ്ധേയമാണ്. 2023 ഒക്ടോബറിൽ നിക്കരാഗ്വേയിൽ നിന്ന് തടവിലാക്കപ്പെട്ട 12 വൈദികരെ റോമിലേക്ക് അയച്ചിരിന്നു.

കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയായിരിന്നു. ഇതിനിടെ തടങ്കലിലാക്കിയ മെത്രാന്‍മാരെയും വൈദികരെയും മോചിപ്പിച്ചെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്.

വിട്ടയച്ച ബിഷപ്പുമാരുടെയും വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍: ‍

1. ബിഷപ്പ് റൊളാൻഡോ അൽവാരസ്, മതഗൽപ ബിഷപ്പ്

2. ബിഷപ്പ് ഇസിഡോറോ മോറ, സിയുന ബിഷപ്പ്

3. ഫാ. ഓസ്കാർ ജോസ് എസ്കോട്ടോ സൈഗാഡോ, മതഗൽപ്പ രൂപത വികാരി ജനറൽ

4. ഫാ. ജാദർ ഡാനിലോ ഗൈഡോ അക്കോസ്റ്റ, മതഗൽപ്പ കത്തീഡ്രലിന്റെ മൂന്നാമത്തെ വികാരി

5. ഫാ. പാബ്ലോ അന്റോണിയോ വില്ലഫ്രാങ്ക മാർട്ടിനെസ്, മനാഗ്വേ അതിരൂപത വൈദികന്‍

6. ഫാ. കാർലോസ് അവിലേസ് കാന്റൺ, മനാഗ്വേ അതിരൂപത വികാരി ജനറൽ

7. ഫാ. ഹെക്ടർ ഡെൽ കാർമെൻ ട്രെമിനിയോ വേഗ, മനാഗ്വേ അതിരൂപത വൈദികന്‍

8. ഫാ. മാർക്കോസ് ഫ്രാൻസിസ്കോ ദിയാസ് പ്രാഡോ, ലിയോൺ രൂപത വൈദികന്‍

9. ഫാ. ഫെർണാണ്ടോ ഐസയാസ് കാലേറോ റോഡ്രിഗസ്, മതഗൽപ്പ രൂപത വൈദികൻ

10. ഫാ. സിൽവിയോ ജോസ് ഫോൺസെക്ക മാർട്ടിനെസ്, മനാഗ്വേ രൂപത വൈദികൻ

11. ഫാ. മൈക്കൽ സാൽവഡോർ മോണ്ടെറി ഏരിയാസ്, മനാഗ്വേ രൂപത വൈദികൻ

12. ഫാ. റൗൾ അന്റോണിയോ സമോറ ഗ്വേറ, മനാഗ്വേ രൂപത വൈദികൻ

13. ഫാ. മിഗ്വൽ അഗസ്റ്റിൻ മാന്റിക്ക ക്വദ്ര, മനാഗ്വേ രൂപത വൈദികൻ

14. ഫാ. ജാദർ അന്റോണിയോ ഹെർണാണ്ടസ് ഉർബിന, മനാഗ്വ രൂപത വൈദികൻ

15. ഫാ. ജെറാർഡോ ജോസ് റോഡ്രിഗസ് പെരെസ്, മനാഗ്വേ രൂപത വൈദികൻ

16. ഫാ. ഇസ്മായേൽ റെയ്‌നിറോ സെറാനോ ഗുഡിയൽ, മനാഗ്വേ രൂപത വൈദികൻ

17. ഫാ. ജോസ് ഗുസ്താവോ സാൻഡിനോ ഒച്ചോവ, ജിനോടെഗ രൂപത വൈദികൻ

18. ടോണി ഡാനിയൽ പാലാസിയോ സെക്വീറ (സെമിനാരി വിദ്യാര്‍ത്ഥി )

19. അലസ്റ്റർ ഡി ജീസസ് സാൻസ് സെന്റിനോ (സെമിനാരി വിദ്യാര്‍ത്ഥി ).

Tag: Nicaraguan dictatorship releases Bishop Álvarez, brother bishop, and priests freedom of Bishop Rolando Álvarez malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »