India - 2025

സുവർണജൂബിലി ആഘോഷിച്ച് എഎസ്എംഐ സിസ്റ്റേഴ്സ്

പ്രവാചകശബ്ദം 23-09-2024 - Monday

ചങ്ങനാശേരി: പ്രേഷിത ദീപ്‌തിയിൽ എഎസ്എംഐ (അപ്പസ്തോലിക് സിസ്റ്റേഴ്സ‌് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സുവർണജൂബിലി ആഘോഷിച്ചു. ചീരഞ്ചിറയിലുള്ള ജനറലേറ്റിൽ നടന്ന ജൂബിലി സമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ ദൈവപരിപാലനയുടെ തണലിൽ നേരിട്ട് പ്രേഷിതശുശ്രൂഷകൾ നിറവേറ്റാൻ വിളിക്കപ്പെട്ടവരാണ് സന്യസ്തരെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

അതിരുപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ സുവനീർ പ്രകാശനം ചെയ്തു. ജോബ് മൈക്കിൾ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, വൈസ് പ്രസിഡൻ്റ് സഷിൻ തലക്കുളം, എഎസ്എംഐ സു പ്പീരിയർ ജനറാൾ സിസ്റ്റർ മേഴ്‌സി മരിയ, ഫാ. ജോർജ് പഴയപുര, ഫാ. ജോസഫ് പൂവത്തുശേരി, സിസ്റ്റർ ജ്യോതിസ് എസ്‌ഡി, സിസ്റ്റർ മേഴി എഎസ്എംഐ, ബേററ്റോ എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.


Related Articles »