Meditation. - September 2024

ക്രിസ്തുവിന്റെ കരങ്ങളില്‍ നിന്ന്‍ നാം കണ്ടത്തേണ്ടത്....!

സ്വന്തം ലേഖകന്‍ 20-09-2023 - Wednesday

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും" (മത്തായി 11: 28-29).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 20

കുരിശില്‍ കിടക്കുന്ന യേശുക്രിസ്തു അവന്റെ വിരിക്കപ്പെട്ട കൈകള്‍ മടക്കുന്നില്ല. അവ തുറന്നിരിക്കണം, കാരണം, ഓരോ മനുഷ്യനും അവന്റെ തുറന്ന കൈയില്‍ അവിടുത്തെ സ്നേഹം കണ്ടെത്തണം. അവന്റെ മനുഷ്യത്വവും, മഹത്വവും, അവന്‍ വഹിക്കുന്ന ദൈവപുത്രനെന്ന സ്ഥാനവും, നാം അവനില്‍ കണ്ടെത്തണം. ക്രിസ്തുവിന്റെ കരങ്ങള്‍ എന്നും തുറന്നിരിക്കും. അവയ്ക്ക് ഒരു നാളും അടയാന്‍ കഴിയുകയില്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 3.5.74).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »